മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം നടത്തി


ഷീബ വിജയൻ

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി വി.ഡി. സതീശൻ. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാരം നടത്തി പ്രാർത്ഥിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സോപാനത്തിന് മുന്നിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ച ശേഷം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി ദർശനം നടത്തി മീനൂട്ട്, കദളികുല, 101 വെടിവഴിപാട്, വെള്ളിക്കുsharingകുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ വഴിപാടുകൾ നടത്തിയാണ് മടങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്ത്രാപ്പിന്നി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷജിൽ സതീശന് വേണ്ടി ശയനപ്രദക്ഷിണം നടത്തി. സന്ദർശനത്തിന്റെ ഭാഗമായി കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.

article-image

saaqswdqswaqwesaweqeqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed