രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു
ഷീബ വിജയൻ
ശക്തമായ രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. ഖേൽക്കർ ഞായറാഴ്ച രാവിലെ ചുമതലയേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഓ) പദവിയിലിരുന്ന ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റിയ നടപടിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തുവന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ സി.ഇ.ഒയെ ഇത്തരം പദവിയിൽ നിയമിക്കുന്നത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, യു.ഡി.എഫിന് വേണ്ടി കമ്മീഷൻ ചെയ്ത പക്ഷപാതപരമായ സഹായങ്ങൾക്കുള്ള ഉപകാരസ്മരണയാണിതെന്നും സി.പി.എം ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പിയുടെ സീൽ വന്നതും മുൻപ് പശ്ചിമ ബംഗാളിൽ സമാന നിയമനം നടന്നപ്പോൾ രാഹുൽ ഗാന്ധി നടത്തിയ വിമർശനങ്ങളും ചൂണ്ടിക്കാട്ടി സി.പി.എം വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നയം വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
dsfdfs

