രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു; വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവി
ശാരിക l ദേശീയം
ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി (CDS) ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ മെയ് 30-ന് ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് രാജ സുബ്രഹ്മണി നിയമിതനാകുന്നത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31-ന് വിരമിക്കുന്നതിനെ തുടർന്നാണ് കൃഷ്ണ സ്വാമിനാഥൻ നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. ഇരുവരും മെയ് അവസാനത്തോടെ ചുമതലയേൽക്കുമെന്നാണ് വിവരം.
ംനംന

