മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ പോര് ജനവിധിയോടുള്ള പരിഹാസമെന്ന് കെ.കെ. ശൈലജ
ശാരിക l കേരളം
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ രംഗത്തെത്തി. കേരളത്തിൽ കോൺഗ്രസിന് മികച്ച ജനവിധി ലഭിച്ചെങ്കിലും, അതിനെ പരിഹസിക്കുന്ന രീതിയിൽ അവർ നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് ശൈലജ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തിനായി ഇത്ര വലിയ തർക്കമാണ് നടക്കുന്നതെങ്കിൽ, ഭാവിയിൽ ഏതെങ്കിലും വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ഈ സർക്കാരിന് കഴിയുമോ എന്ന് അവർ ചോദിച്ചു. നിലവിലെ അനിശ്ചിതത്വം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ശൈലജ മുന്നറിയിപ്പ് നൽകി. അതേസമയം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
xcgxg

