ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കോൺഗ്രസുകാർ നശിപ്പിക്കില്ല; ആവേശത്തിനിടയിൽ ആരെങ്കിലും ചെയ്തതാവാമെന്ന് ചാണ്ടി ഉമ്മൻ


ശാരിക l കേരളം

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കോൺഗ്രസ് പ്രവർത്തകർ തന്നെ വലിച്ചുകീറുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ തിരുവനന്തപുരത്തുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ ഫ്ലക്സുകൾ നശിപ്പിക്കപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആവേശത്തിനിടയിൽ ആരെങ്കിലും ചെയ്തതാവാം ഇതെന്നും മദ്യം ഉപയോഗിച്ചവർ ഇത്തരത്തിൽ പെരുമാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രകടനത്തിനിടയിലേക്ക് മറ്റാരെങ്കിലും നുഴഞ്ഞുകയറി മനഃപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ചതാണോ എന്ന കാര്യവും തള്ളിക്കളയാനാവില്ലെന്ന് ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ ഒരു രീതിയുണ്ട്, അത് പ്രഖ്യാപിക്കുന്നത് വരെ എല്ലാവരും കാത്തിരിക്കണം. ആർക്കും പരാതിയില്ലാത്ത വിധം പ്രശ്നം പരിഹരിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed