ഡൽഹി കോച്ചിങ് സെന്റർ ദുരന്തം: മുതിർന്ന ഉദ്യോഗസ്ഥർക്ക് സി.ബി.ഐയുടെ ക്ലീൻ ചിറ്റ്


ഷീബ വിജയൻ

ഡൽഹി: മലയാളി വിദ്യാർഥി ഉൾപ്പെടെ മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർഥികൾ മരിച്ച ഡൽഹി കോച്ചിങ് സെന്റർ ദുരന്തത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകി. ഈ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സംഭവത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിൽ സി.ബി.ഐ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. 2024 ജൂലൈ 27-നാണ് രാജേന്ദ്ര നഗറിലുള്ള റാവു യു.പി.എസ്.സി പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിലേക്ക് (താഴത്തെ നില) മഴവെള്ളം ഇരച്ചുകയറി അപകടമുണ്ടായത്. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിച്ചിരുന്ന ഇവിടെ സംഭവസമയത്ത് 150-ലേറെ കുട്ടികളുണ്ടായിരുന്നു. വെള്ളം ഉയർന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മലയാളി വിദ്യാർഥിയായ നെവിൻ ഡാർവിൻ, തെലങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാൻ പ്രത്യേക കമ്മിറ്റി; പരസ്യങ്ങൾക്ക് അനുമതി നൽകും
ഷീബ വിജയൻ
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്ര പദ്ധതി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ. പത്മകുമാറാണ് ഈ കമ്മിറ്റിയുടെ ചെയർമാൻ. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യം പതിക്കാനുള്ള അനുമതി നൽകുമെന്ന് ബസുടമകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സംസ്ഥാനത്ത് ഉടൻ തന്നെ സമഗ്രമായ ഒരു ഗതാഗത നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, സർക്കാർ എത്രയും വേഗം അന്തിമ നടപടികളിലേക്ക് കടക്കണമെന്നും കമ്മിറ്റിയുടെ റിപ്പോർട്ട് വരുമ്പോഴേക്കും വലിയൊരു വിഭാഗം ബസുകൾ സർവീസ് നിർത്തേണ്ട അവസ്ഥയിലാകുമെന്നും ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു. തൽക്കാലം ബസുകൾ കൂട്ടത്തോടെ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടൻ കടക്കുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ബസ് ഉടമകളുടെ പ്രതിനിധികൾ കൂട്ടിച്ചേർത്തു.

 

article-image

sdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed