തമിഴ്നാട്ടിലേക്ക് 50,000 കോടിയുടെ നിക്ഷേപം; ചെന്നൈ സംഗമത്തിൽ 70 ധാരണാപത്രങ്ങൾ ഒപ്പിടും
ഷീബ വിജയൻ
ചെന്നൈ: തമിഴ്നാടിന്റെ വ്യാവസായിക വളർച്ചയ്ക്ക് കരുത്തുപകരാൻ 50,000 കോടി രൂപയിലധികം (ഏകദേശം 5.38 ബില്യൺ ഡോളർ) മൂല്യമുള്ള പുതിയ നിക്ഷേപ കരാറുകളിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കുന്നു. ചെന്നൈയിൽ നടക്കുന്ന രണ്ടാമത് 'വെട്രി തമിഴ്‌നാട് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് കൺവേർഷൻ കോൺക്ലേവിൽ' വിവിധ മേഖലകളിലായി 70ഓളം ധാരണാപത്രങ്ങളാണ് ഒപ്പിടുന്നത്. ഉൽപ്പാദനം, ശുദ്ധ ഊർജം, ഇലക്ട്രോണിക്സ്, അടിസ്ഥാന സൗകര്യ വികസനം, എൻജിനീയറിങ്, ടെക്സ്റ്റൈൽസ് എന്നീ മേഖലകളിലാണ് പ്രധാന നിക്ഷേപം.
WEG, റോയൽ എൻഫീൽഡ്, വൗട്ടിഡ് തുടങ്ങിയ കമ്പനികൾ കരാറുകളിൽ ഒപ്പിടും. 8,000 കോടി രൂപയുടെ (860 മില്യൺ ഡോളർ) പദ്ധതികളുടെ തറക്കല്ലിടലും, പൂർത്തിയായ ആറ് വ്യാവസായിക സ്ഥാപനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. 2026 ഓഗസ്റ്റിൽ സെന്റ്-ഗോബൈൻ, സൂപ്പർ മൈക്രോ കമ്പ്യൂട്ടർ എന്നിവയിൽ നിന്നായി 67,452 കോടി രൂപയുടെ വാഗ്ദാനങ്ങൾ തമിഴ്നാട് നേടിയിരുന്നു. 2026 മെയ് മുതൽ നവംബർ വരെ 23 മേഖലകളിലായി 1,14,812 കോടി രൂപയുടെ 112 ധാരണാപത്രങ്ങൾ അന്തിമമാക്കിയിട്ടുണ്ട്; ഇതിലൂടെ 1.32 ലക്ഷം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. 83 പദ്ധതികളുടെ ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയായി.
v vvvvc


