കോൺഗ്രസ് സീറ്റ് ചർച്ചകൾക്കിടെ യു.പിയിൽ ആദ്യ വെടിപൊട്ടിച്ച് അഖിലേഷ്; അഞ്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഷീബ വിജയൻ
ലക്‌നൗ: 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക സമാജ്‌വാദി പാർട്ടി (എസ്.പി) പ്രഖ്യാപിച്ചു. സഹാറൻപൂർ, ശാംലി, അംരോഹ, ലളിത്പൂർ ജില്ലകളിലെ മണ്ഡലങ്ങളിലേക്കുള്ള പട്ടികയിൽ നാല് മുസ്‌ലിം സ്ഥാനാർഥികളും ഒരു നോൺ-യാദവ് ഒ.ബി.സി സ്ഥാനാർഥിയുമാണുള്ളത്. സഖ്യകക്ഷിയായ കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ പ്രഖ്യാപനം.
നിലവിലെ എം.എൽ.എമാരായ ഉമർ അലി ഖാൻ (ബെഹത്ത്), ആശു മാലിക് (സഹാറൻപൂർ), നാഹിദ് ഹസൻ (കൈരാന), മഹ്ബൂബ് അലി (അംരോഹ) എന്നിവർക്കൊപ്പം ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ലളിത്പൂരിൽ ജ്യോതി ലോധിയെയും പ്രഖ്യാപിച്ചു.
അതേസമയം, കോൺഗ്രസ് 120 സീറ്റുകൾ ആവശ്യപ്പെട്ടപ്പോൾ എസ്.പി 26 സീറ്റുകളാണ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റുകളടക്കം വിജയസാധ്യതയുള്ള 26 മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ ആരംഭിച്ചതെന്നും ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ചർച്ചകൾ തുടരുന്നതിനാൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്.
erwerererwerw


