120 സീറ്റിന്റെ പട്ടികയുമായി കോൺഗ്രസ്; 55 മണ്ഡലങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് കടുംപിടുത്തം, എസ്പിക്ക് വഴങ്ങുമോ?
ഷീബ വിജയൻ
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 120 മണ്ഡലങ്ങളുടെ പട്ടിക കോൺഗ്രസ് സമാജ്‍വാദി പാർട്ടിക്ക് കൈമാറി. മുൻപ് ആവശ്യപ്പെട്ടിരുന്ന 181 സീറ്റുകളേക്കാൾ കുറവാണിത്. 75 ജില്ലകളിലും സീറ്റ് ആവശ്യപ്പെട്ട കോൺഗ്രസ്, 55 സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടിലാണ്.
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇരുപാർട്ടികളും ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്തും. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച റായ്ബറേലി, അമേഠി, സഹാറൻപൂർ, ബരാബങ്കി, സീതാപൂർ, അലഹബാദ് മണ്ഡലങ്ങൾക്ക് കീഴിലെ ഭൂരിഭാഗം സീറ്റുകളും കോൺഗ്രസിന് വേണമെന്ന് നേതാവ് രാജേന്ദ്ര പാൽ ഗൗതം വ്യക്തമാക്കി. ബാക്കിയുള്ളവയിൽ എസ്പിക്ക് മുൻപ് ജയിക്കാനാകാത്തതോ ദുർബലമായതോ ആയ മണ്ഡലങ്ങളുമുണ്ട്.
വിജയസാധ്യത പരിഗണിച്ചായിരിക്കും സീറ്റ് വിഭജനമെന്ന് എസ്പി നേതാവ് രാം ഗോപാൽ യാദവ് പറഞ്ഞു. ചർച്ചകൾ പോസിറ്റീവായിരുന്നുവെന്നും ഉടൻ തീരുമാനമാകുമെന്നും കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര പ്രതികരിച്ചു. അതേസമയം, കോൺഗ്രസ് പ്രായോഗികവും വിട്ടുവീഴ്ചാ മനോഭാവത്തോടെയുമുള്ള സമീപനം സ്വീകരിക്കണമെന്ന് എസ്പി എംപി രാംജി ലാൽ സുമൻ ആവശ്യപ്പെട്ടു.
fssdfdfs


