ഹിമാലയൻ താഴ്‌വരയിൽ ഭൂചലനം; ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിൽ വിറയൽ


 ഷീബ വിജയൻ


കാഠ്മണ്ഡു: നേപ്പാൾ-സിക്കിം അതിർത്തി മേഖലയിൽ വീണ്ടും ഭൂചലനം. ഇന്ത്യൻ സമയം രാവിലെ 7:02-ഓടെ ഉണ്ടായ ഭൂചലനത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിൽ പ്രകമ്പനമുണ്ടായി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാളിലെ കോശി പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ തുടർച്ചയായി കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ ബിഹാർ, മേഘാലയ, പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും ഹിമാലയൻ താഴ്‌വരയോട് ചേർന്നുള്ള പ്രദേശങ്ങളിലും ഭൂമി കുലുങ്ങി. രാവിലെ തന്നെയുണ്ടായ പ്രകമ്പനം പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 27.855 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 87.909 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമായി, 20 കിലോമീറ്റർ താഴ്ചയിലുമാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേസമയം, നേപ്പാൾ-ടിബറ്റ് അതിർത്തിക്കടുത്തുള്ള തപ്ലെജംഗ് ജില്ലയിലെ ഒലംഗ്ചുഗ് ഗോലയ്ക്ക് സമീപം 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നേപ്പാളിലെ നാഷണൽ എർത്ത്ക്വേക് മോണിറ്ററിംഗ് ആൻഡ് റിസർച്ച് സെന്റർ വ്യക്തമാക്കി.

article-image

cxzcxzcxzcxz

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed