രണ്ടര വയസ്സുകാരിയുടെ മരണം ചികിത്സാപിഴവല്ലെന്ന് ഡോക്ടർ; പ്രതിഷേധവുമായി കുടുംബം


ഷീബ വിജയൻ
തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ഡോക്ടർ അരുൺ വാര്യർ. ഐഷ ഫാത്തിമ എന്ന കുട്ടിയുടെ മരണം കുത്തിവയ്പ്പ് മൂലമല്ലെന്നും, ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ജീവൻ രക്ഷിക്കാൻ അഡ്രിനാലിൻ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കുത്തിവയ്പ്പിന് പിന്നാലെയാണ് കുട്ടിയുടെ നില വഷളായതെന്നും ഇത് ചികിത്സാ പിഴവാണെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പൂവച്ചൽ സ്വദേശികളായ സിദ്ധിഖ് - ഫാസിലത്ത് ദമ്പതികളുടെ മകളാണ് ഐഷ. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

article-image

effdesasadsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed