അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിക്കാനില്ല; വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്ന് ചാണ്ടി ഉമ്മൻ
ഷീബ വിജയൻ
കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനോ മറിയ ഉമ്മനോ മത്സരിക്കില്ലെന്ന് സഹോദരനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർക്ക് താല്പര്യമില്ലെന്നും കുടുംബത്തിൽ നിന്ന് താൻ മാത്രം മത്സരരംഗത്തുണ്ടായാൽ മതിയെന്നാണ് പിതാവ് ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. കോൺഗ്രസിൽ യോഗ്യരായ നിരവധി നേതാക്കളുണ്ടെന്നും സ്ഥാനാർത്ഥിത്വത്തിൽ പാർട്ടിക്ക് തീരുമാനമെടുക്കാമെന്നും എന്നാൽ തന്റെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അച്ചു ഉമ്മൻ ചെങ്ങന്നൂരിലും മറിയ ഉമ്മൻ ആറന്മുളയിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ പ്രതികരണം.
sdadsadsasa

