നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപവുമായി സത്യഭാമ; ബോഡി ഷേമിംഗും ഭീഷണിയും
ഷീബ വിജയൻ
തൃശ്ശൂർ: നർത്തകി ആർഎൽവി രാമകൃഷ്ണനെ ജാതി അധിക്ഷേപം നടത്തിയതിലൂടെ വിവാദത്തിലായ നർത്തകി സത്യഭാമ, ഇപ്പോൾ നടി സ്നേഹ ശ്രീകുമാറിനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ സ്നേഹയെ ശരീരപ്രകൃതിയുടെ പേരിൽ പരിഹസിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
"വീർത്ത കവിളും ഉരുണ്ട ശരീരവുമുള്ളവൾ" എന്ന് സ്നേഹയെ വിശേഷിപ്പിച്ച സത്യഭാമ, സ്നേഹയുടെ ഭർത്താവും നടനുമായ ശ്രീകുമാറിനെതിരെയുള്ള പഴയ പീഡനക്കേസ് പരാമർശിച്ചും അധിക്ഷേപം നടത്തി. കലാമണ്ഡലത്തിൽ നിന്ന് അന്തസ്സോടെ പഠിച്ചിറങ്ങിയ താൻ വർഷങ്ങളായി ഈ രംഗത്തുണ്ടെന്നും കഞ്ഞി കുടിക്കാൻ അഭിനയിക്കാൻ പോയവളാണ് സ്നേഹയെന്നും സത്യഭാമ വീഡിയോയിൽ പറയുന്നു. ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ചുകൊണ്ട് സ്നേഹ നേരത്തെ രംഗത്തെത്തിയതാണ് സത്യഭാമയെ പ്രകോപിപ്പിച്ചത്. വിവാദ പരാമർശങ്ങളുടെ പേരിൽ സത്യഭാമയ്ക്കെതിരെ നിലവിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപവുമായി സത്യഭാമ; ബോഡി ഷേമിംഗും ഭീഷണിയും

