ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് സാധ്യത


ഷീബ വിജയൻ

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനം ഉൾപ്പെടെയുള്ള മതപരമായ വിഷയങ്ങൾ പരിഗണിക്കാൻ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി ആലോചിക്കുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മതസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശങ്ങൾ, മതാചാരങ്ങളിൽ കോടതി ഇടപെട്ട് ലിംഗസമത്വം ഉറപ്പാക്കേണ്ടതുണ്ടോ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ബെഞ്ച് അന്തിമ തീരുമാനം എടുത്തേക്കും. ഭരണഘടനാപരമായ അവകാശങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ വലിയൊരു തീർപ്പിന് ഈ നടപടി വഴിയൊരുക്കും.

article-image

qswadwqas

You might also like

  • Straight Forward

Most Viewed