മാക്‌സ്‌വെൽ ഇല്ല! രണ്ടു കോടി അടിസ്ഥാന വിലയുള്ള രണ്ടു ഇന്ത്യൻ താരങ്ങൾ മാത്രം; 77 ഒഴിവിലേക്ക് 1355 താരങ്ങൾ, ഐ.പി.എൽ മിനി ലേലം 16ന്


ഷീബ വിജയ൯

മുംബൈ: ഈമാസം 16ന് അബൂദബിയിൽ നടക്കുന്ന ഐ.പി.എൽ മിനി ലേലത്തിനായി 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു. ഓസ്ട്രേലിയൻ സൂപ്പർതാരം കാമറൂൺ ഗ്രീൻ അടക്കം 45 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ടു കോടി രൂപയുടെ പട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയുമാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ. ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടില്ല. 4.2 കോടി രൂപക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്‌സ്‌വെല്ലിനെ ഇത്തവണ ടീം ഒഴിവാക്കിയിരുന്നു.

നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യു.എസ്.എ ഉൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണ് ലേല മേശയിലെത്തുന്നത്. ഓസീസ് ക്രിക്കറ്റർ സ്റ്റീവ് സ്മിത്തും ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓൾ റൗണ്ടർ എന്ന നിലയിൽ കാമറൂൺ ഗ്രീനായിരിക്കും മിനി ലേലത്തിലെ ഏറ്റവും വിലയേറിയ താരമെന്നാണ് വിലയിരുത്തൽ. ന്യൂസിലൻഡ് താരങ്ങളായ ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, ശ്രീലങ്കയുടെ മതീഷ പതിരന, വാനിന്ദു ഹസരങ്ക എന്നിവരെല്ലാം രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. 10 ടീമുകളിലായി 77 ഒഴിവുകളാണുള്ളത്. ഇതിൽ പരമാവധി 31 വിദേശ താരങ്ങളെ ഉൾപ്പെടുത്താനാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെയും (64.30 കോടി) ചെന്നൈ സൂപ്പർ കിങ്സിൻ്റെയും (43.40 കോടി) പഴ്സിലാണ് ഏറ്റവും കൂടുതൽ പണമുള്ളത്. ഏറ്റവും കുറവ് മുംബൈ ഇന്ത്യൻസിൻ്റെ (2.75 കോടി) കൈയിലാണ്.

article-image

assasas

You might also like

  • Straight Forward

Most Viewed