സ്ത്രീധന പീഡനം; മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ മകൾ ജീവനൊടുക്കി
ഷീബ വിജയ൯
അമരാവതി: വിവാഹത്തിന് പിന്നാലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ മകൾ ജീവനൊടുക്കി. ചിന്നരമ്മുഡുവിന്‍റെ മകൾ മാധുരി സാഹിതിഭായി (27) യെ ഞായറാഴ്ച രാത്രി തഡേപള്ളിയിലെ വസതിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 മാർച്ചിൽ നന്ദ്യാൽ ജില്ലയിലെ ബെതാൻചെർല മണ്ഡലത്തിലെ രാജേഷ് നായിഡുവുമായി മാധുരിയുടെ പ്രണയ വിവാഹം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭർത്താവ് ഉപദ്രവിക്കുന്നുണ്ടെന്ന് മാധുരി മാതാപിതാക്കളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് രണ്ട് മാസം മുമ്പ് മാതാപിതാക്കൾ മാധുരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് രാജേഷ് മകളെ വഞ്ചിച്ചുവെന്നും, പിന്നീട് രാജേഷ് മകളെ പീഡിപ്പിക്കുകയും അധിക സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ചിന്നാരമ്മുഡു ആരോപിച്ചു. മാധുരിയുടെ അമ്മ ലക്ഷ്മിഭായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
sdfdsdesaesdrweaq
