പോലീസ് പറഞ്ഞത് കള്ളം, ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നില്ല, ജയിലിനുള്ളിൽ നിരാഹാര സമരവുമായി മുന്നോട്ട് പോകും: ദീപ രാഹുൽ ഈശ്വർ
ഷീബ വിജയ൯
തിരുവനന്തപുരം: അതീജീവിതയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ വ്യക്തമാക്കി. അതിജീവിതയെ രാഹുൽ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച ദീപ, പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു. നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പോലീസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു. ജയിലിനുള്ളിലെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാഹുലിൻ്റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
asasdsad
