ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ല; ബിജെപിയെ ഭയമില്ല: മമത ബാനർജി


ഷീബ വിജയ൯


കോൽക്കത്ത: എസ്.ഐ.ആർ. (സമ്മറി റിവിഷൻ) നടപടിയിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്.ഐ.ആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.

"എന്തിനാണ് എസ്.ഐ.ആർ. നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറ‍യുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്.ഐ.ആർ. നടത്തുന്നത്?"- മമത ചോദിച്ചു.

"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്,"- മമത കൂട്ടിച്ചേർത്തു.

article-image

fefdfdsdfse

You might also like

Most Viewed