നികുതി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പറ്റിച്ചു; പട്ടാപകൽ ബെംഗളൂരുവിൽ 7 കോടിയുടെ എ.ടി.എം. കവർച്ച!


ശാരിക

ബംഗളൂരു: ബെംഗളൂരുവിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന 7 കോടി രൂപ സ്വകാര്യ കമ്പനിയുടെ വാനിൽ നിന്ന് കൊള്ളയടിച്ചു. ജയനഗറിലെ അശോക പില്ലറിനടുത്ത് വെച്ചായിരുന്നു കവർച്ച നടന്നത്.

എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന സിഎംഎസ് ക്യാഷ് വാൻ വഴിയിൽ തടഞ്ഞ കൊള്ളക്കാർ, തങ്ങൾ കേന്ദ്ര നികുതി വകുപ്പിൽ നിന്നുള്ളവരാണെന്നും രേഖകൾ പരിശോധിക്കണമെന്നും പറഞ്ഞു. പിന്നാലെ പണവുമായി ഇന്നോവ കാറിൽ പ്രതികൾ മുങ്ങുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed