വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച പോലീസുകാരെ പിരിച്ചുവിട്ടു

ഷീബ വിജയൻ
ചെന്നൈ I വാഹന പരിശോധനയ്ക്കിടെ പത്തൊൻപത്കാരിയെ പീഡിപ്പിച്ച പോലീസുകാരെ പിരിച്ചുവിട്ടു. തമിഴ്നാട് തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിൽ തിരുവണ്ണാമലൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഡും ചെയ്തു.
വെല്ലൂർ റേഞ്ച് ഡിഐജി ജി. ധർമരാജന്‍റെ നിർദേശപ്രകാരം തിരുവണ്ണാമലൈ എസ്പി എം. സുധാകർ അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. ഇരുവരും ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ASDADASSD