സുബിൻ ഗാർഗിന്‍റെ മരണം; പരിപാടിയുടെ സംഘാടകനും മാനേജരും അറസ്റ്റിൽ

ഷീബ വിജയൻ
ഗുവാഹട്ടി I പ്രശ്സ്ത ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിൽ സിങ്കപ്പൂരിൽ നടന്ന നോർത്ത് ഈസ്റ്റ് മ്യൂസിക് ഫെസ്റ്റിന്‍റെ സംഘാടകൻ ശ്യാംകനു മഹന്തയെയും മാനേജർ സിദ്ധാർഥ് ശർമയെയും അസം പൊലീസ് അറസ്റ്റ് ചെയ്തു. 52 വയസ്സുള്ള അസമീസ് ഗായകന് സെപ്റ്റംബർ 19നാണ് സ്കൂബാ ഡൈവിങിനിടെ അപകടത്തിൽ ജീവൻ നഷ്ടമാകുന്നത്. മരണത്തിൽ ഒക്ടോബർ 6ന് അറസ്റ്റിലായവരോട് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. സിദ്ധാർഥ് ശർമ, ഗായക സംഘത്തിലുള്ള ശേഖർ ജ്യോതി ഗ്വാസ്വാമി, ശ്യാംകനു മഹന്ത എന്നിവർക്കെതിരെ നിരവധി എഫ്.ഐ.ആറുകളാണ് കേസിനോടനുബന്ധിച്ച് ചുമത്തിയിട്ടുള്ളത്.
സുബിന്‍റെ മരണത്തിൽ അടിയന്തിരവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അസമിലെ കോൺഗ്രസ് പ്രസിഡന്‍റ് ഗൗരവ് ഗഗോയി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
XZzxz