ബിഹാർ എസ്.ഐ.ആർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 68 ലക്ഷം വോട്ടർമാർ പുറത്ത്


ഷീബ വിജയൻ


ന്യൂഡൽഹി I ബിഹാറിലെ അന്തിമ വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ചു. 65 ലക്ഷം പേരെ നീക്കിയ ആഗസ്റ്റ് ഒന്നിലെ കരട് വോട്ടർപട്ടികയിൽനിന്ന് 3.66 ലക്ഷം പേരെ കൂടി വെട്ടിമാറ്റിയും 21.53 ലക്ഷം പേരെ പുതുതായി കൂട്ടിച്ചേർത്തും തയാറാക്കിയ അന്തിമ വോട്ടർപട്ടികയിൽ ആകെ 7.42 കോടി പേർക്കാണ് വോട്ടവകാശം അനുവദിച്ചത്. ഇതോടെ ഈ വർഷം ജൂൺ 24 വരെ 7.89 കോടി വോട്ടർമാരുണ്ടായിരുന്ന ബിഹാറിൽ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയ ആകെ വോട്ടർമാർ 68.66 ലക്ഷമായി. തെരഞ്ഞെടുപ്പ് കമീഷന്റെ ലിങ്ക് ക്ലിക്ക് ചെയ്താൽ തങ്ങളുടെ പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടോ എന്ന കാര്യം വോട്ടർമാർക്ക് അറിയാമെന്ന് കമീഷൻ വ്യക്തമാക്കി. ഇതു കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അന്തിമ വോട്ടർപട്ടികയുടെ ഹാർഡ്, സോഫ്റ്റ് കോപ്പികൾ നൽകിയിട്ടുണ്ട്.

തങ്ങൾക്ക് ലഭിച്ച എല്ലാ പരാതികളും ആക്ഷേപങ്ങളും കണക്കിലെടുത്ത് ഭരണഘടന അനുച്ഛേദം 326 പ്രകാരം യോഗ്യതയുള്ള വോട്ടർമാരെ ഒഴിവാക്കാതെയും അയോഗ്യതയുള്ള ഒരു വ്യക്തിയെയും ഉൾപ്പെടുത്താതെയും ആണ് വോട്ടർപട്ടിക തയാറാക്കിയിരിക്കുന്നത് എന്ന് കമീഷൻ അവകാശപ്പെട്ടു.

article-image

qaassa

You might also like

Most Viewed