ഇറാനിലെ വ്യാജ തൊഴിൽ വാഗ്ദാനം: ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശ മന്ത്രാലയം

ഷീബ വിജയൻ
ന്യൂഡൽഹി I ഇറാനിലെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശ മന്ത്രാലയം. ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനായി വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കെണിയിൽ വീഴരുതെന്നും കർശന ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തൊഴിൽ വാഗ്ദാനമെന്ന പ്രലോഭനത്തിൽ വീണും മൂന്നാം ലോക രാജ്യങ്ങളിലേക്ക് ജോലിക്കായ് അയക്കുമെന്ന ഉറപ്പിലും നിരവധി ഇന്ത്യൻ തൊഴിൽ അന്വേഷകർ ഇറാനിൽ എത്തിച്ചേർന്നിട്ടുണ്ട്. അവരെ ക്രിമിനൽ സംഘങ്ങൾ തട്ടിക്കൊണ്ടുപേയി മോചനദ്രവ്യവും ആവശ്യപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഇറാൻ സർക്കാർ വിസ രഹിത പ്രവേശനം അനുവദിക്കുന്നത് ടൂറിസം സംബന്ധമായ ആവശ്യങ്ങൾക്ക് മാത്രമാണ്. എന്നാൽ, ടൂറിസം വിസയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ആരെങ്കിലും ഇന്ത്യൻ പൗരന്മാരെ കൊണ്ടുപോകുകയാണെങ്കിൽ അത്തരക്കാർക്ക് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടാകാമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ASADSSDASDA
ASasasd