സ്വർണവില 82,000 കടന്നു


ഷീബ വിജയൻ

കൊച്ചി I സംസ്ഥാനത്ത് സ്വർണവില 82,000 രൂപ കടന്നു. ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടായി. 40 ഡോളറിന്റെ വർധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില ഉയർന്നത്. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളും ഉയർന്നിട്ടുണ്ട്. 0.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 3,705 ഡോളറായാണ് വില ഉയർന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം സ്വർണവിലയിൽ വൻ വർധനവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ലാഭമെടുക്ക് ശക്തമായതും യു.എസിൽ നിലനിൽക്കുന്ന പണപ്പെരുപ്പം മൂലം ഇനി നിരക്ക് കുറക്കലിനുള്ള സാധ്യത വിരളമാണെന്ന നിക്ഷേപകരുടെ വിലയിരുത്തലും സ്വർണവിലയെ സ്വാധീനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed