ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ചർച്ചയ്ക്കായി വാഷിംഗ്ടണിലേക്ക്

ഷീബ വിജയൻ
ന്യൂഡൽഹി I വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിക്കും. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായാണ് സന്ദർശനം. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലും ചർച്ച നടക്കും. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചർച്ച നടത്തും. അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചർച്ച. അമേരിക്കന്‍ പ്രതിനിധികളുമായി ഇന്ത്യയിൽ നടന്ന ചർച്ച ഫലപ്രദമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വ്യാപാര കരാറിന്‍റെ തുടർ ചർച്ചകൾക്ക് ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു. കാർഷിക ഉത്പന്നങ്ങളിലടക്കം ചർച്ചയോട് എതിർപ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചതായാണ് സൂചന. തീരുവ ചുമത്തിയുള്ള ഭീഷണിക്കൊടുവിൽ നരേന്ദ്ര മോദിയെ ഡോണൾഡ് ട്രംപ് വിളിച്ചത് അമേരിക്ക നിലപാട് മാറ്റുന്നു എന്ന സൂചനയായാണ് ഇന്ത്യ കാണുന്നത്. കാർഷിക ഉത്പന്നങ്ങളിൽ ഇന്ത്യ നിലപാട് മാറ്റിയിട്ടില്ല എന്നാണ് സൂചന.
DFVFFD