പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക് തുടരും


ഷീബ വിജയൻ 

ന്യൂഡൽഹി I പാകിസ്താൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ആഗസ്റ്റ് 24 വരെ നീട്ടി ഇന്ത്യ. പാകിസ്താൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ, ഉടമസ്ഥതയിലുള്ളതോ ആയ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള ഓപ്പറേറ്റർമാർക്കും ഏപ്രിൽ 30 മുതൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനെതിരെ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമാണ് നിരോധനം. 'പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നത് ആഗസ്റ്റ് 23 വരെ ഔദ്യോഗികമായി നീട്ടിയിരിക്കുന്നതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ പറഞ്ഞു. ഈ നടപടി തുടർച്ചയായ തന്ത്രപരമായ നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമാണെന്നും എക്സ് പോസ്റ്റിൽ മന്ത്രി പറഞ്ഞു. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടുന്നത് പാകിസ്താനും ആഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ട്.

article-image

DSADFSADFSA

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed