നാഷണൽ ഹെറാൾഡ് കേസ്; സോണിയയ്ക്കും രാഹുലിനുമെതിരേ തെളിവുകൾ ഉണ്ടെന്ന് ഇഡി

ഷീബ വിജയൻ
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കണ്ടെത്തലുകൾ തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്ന് ഇഡി. ഇവർ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകൻ ഡൽഹി റോസ് അവന്യു കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരായ കേസ് നിലനിൽക്കുമെന്നും ഇഡി വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുമ്പോഴാണ് ഏജൻസിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഇക്കാര്യം അറിയിച്ചത്.
കേസിൽ ഏപ്രിൽ 15-ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. നാഷണൽ ഹെറാൾഡ് വിഷയത്തിൽ കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങൾക്കിടെയാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയ്ക്ക് മുമ്പാകെ ഇഡി ഈ വാദം ഉന്നയിച്ചത്.
dswdefsdasdfs