ചണ്ഡീഗഡിൽ സൈറൺ മുഴങ്ങി; വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ചണ്ഡീഗഡിൽ സൂരക്ഷാ മുന്നറിയിപ്പ് മുഴങ്ങി. വ്യോമസേനാ കേന്ദ്രത്തിൽ നിന്നുമാണ് നഗരത്തിലുടനീളം സൈറൺ മുഴങ്ങിയത്. പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്നും വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും നിർദേശമുണ്ട്.
സൈറണുകളെ തുടർന്ന് ഹൈക്കോടതിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ജഡ്ജിമാർ അടിയന്തര കേസുകൾ കേൾക്കുന്നത് തുടർന്നെങ്കിലും, മുൻകരുതൽ നടപടിയായി അഭിഭാഷകർ ജോലിയിൽ നിന്നും വിട്ടുനിന്നു.
GRSESWFASDAFS