എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേന്പറിൽ നടക്കുന്ന പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ ഇംപയേഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപയേഡ്) ഫലവും പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്.
ഫലപ്രഖ്യാപനത്തിനു പിന്നാലെ വൈകുന്നേരം നാലു മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in, https://sslcexam.ke rala.gov.in, https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും. എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchi exam.kerala.gov.inലും ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http:// thslc hiexam. kerala. gov.inലും എഎച്ച്എസ്എൽസി ഫലം http:// ahslcexam.kerala.go v.inലും ടിഎച്ച്എസ്എൽസി ഫലം https://t hslcexam.kerala. gov.in/ thslc/index.php എന്നീ വെബ്സൈറ്റിലും ലഭിക്കും.
dfdfsdfsdfsdf