ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു


ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകളെയാണ് വധിച്ചത്. വൻ ആയുധശേഖരവും ഇവിടെനിന്ന് പിടികൂടി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. അതേസമയം കാങ്കീറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മാവോയിസ്റ്റുകൾക്കെതിരേയുള്ള നടപടിയിൽ സുരക്ഷാസേനാംഗങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനങ്ങള്‍ നേര്‍ന്നു.

article-image

SZDSVCDSSCF

ഛത്തീസ്ഗഡില്‍ മാവോയിസ്ററ് ഏറ്റുമുട്ടൽ: രണ്ട് മാവോയിസ്റ്റുകളെ വധി ച്ചു; ഉദ്യോഗസ്ഥന് വീരമൃത്യൂ - Akshaya News Kerala

You might also like

Most Viewed