സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതി അറസ്റ്റിൽ


സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലാവുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്റെ ബാന്ദ്രയിലെ വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞിരുന്നു. ഏലിയാമ്മ ഫിലിപ്പിനും മറ്റൊരു വീട്ടുജോലിക്കാരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടുജോലിക്കാരി പൊലീസിനോട് പറഞ്ഞത്. പ്രതി വീട്ടിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നടൻ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂർ മുന്നേയാണ് ആക്രമികൾ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തെന്ന സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

article-image

fewwwewerw4erw

You might also like

  • Lulu Exchange
  • Straight Forward

Most Viewed