കാണാതായ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി.; അടിയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം കത്തിച്ച് ഉപേക്ഷിച്ചു


മഹാരാഷ്ട്രയില്‍ കാണാതായ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. താനെ ഉത്സാഹ്‌നഗറിലെ പ്രേംനഗറില്‍ നിന്ന് നവംബര്‍ 18 മുതലാണ് കുട്ടിയെ കാണാതായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കുട്ടിയെ താന്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതല്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുട്ടിയുമൊത്ത് കളിക്കുന്നതിനിടെ തമാശയ്ക്കാണ് അടിച്ചത്. തുടര്‍ന്ന് കിച്ചന്‍സ്ലാബില്‍ തലയിടിച്ച് വീണ കുട്ടി മരിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞു. പേടിച്ചുപോയ താന്‍ മൃതദേഹം കത്തിച്ച് കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

article-image

asdsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed