മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ന്യൂറോളജി വിഭാഗത്തിലാണ് അദ്വാനി നിരീക്ഷണത്തിൽ തുടരുന്നത്.
ജൂലൈ ആദ്യ ആഴ്ചയും അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നു.

 

article-image

fghfh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed