ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്


ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. 25ലധികം പേര്‍ക്ക് പരിക്കേറ്റു. ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്കായിരുന്നു യാത്ര. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.

രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.

article-image

dfhgdfrgthghjm

You might also like

  • Straight Forward

Most Viewed