എന്‍ഡിഎ ക്യാമ്പിലെ പാര്‍ട്ടികളെ പാളയത്തിലെത്തിക്കാൻ ചടുലനീക്കവുമായി ഖര്‍ഗെ


ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തേക്ക് വരുമ്പോള്‍ ചടുല നീക്കവുമായി ഇന്‍ഡ്യ മുന്നണി. എന്‍ഡിഎക്ക് അകത്തും പുറത്തുമുള്ള വിവിധ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് സൂചന. ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുതല്‍ ടിഡിപി നേതാവ് ചന്ദ്ര ബാബു നായിഡു വരെയുള്ള നേതാക്കള്‍ ഇതില്‍ ഉണ്ടെന്നാണ് വിവരം.

ജെഡിയു, നവീന്‍ പട്‌നായികിന്റെ ബിജു ജനതാദള്‍, എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍ തുടങ്ങിയവരുമായും ഖര്‍ഗെ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ 543 സീറ്റില്‍ 296 സീറ്റില്‍ എന്‍ഡിഎയും 230 സീറ്റില്‍ ഇന്‍ഡ്യ സഖ്യവും 17 സീറ്റില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഖര്‍ഗെ ബന്ധപ്പടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദുത്വയും മുന്‍നിര്‍ത്തിയായിരുന്നു ബിജെപി പ്രചാരണം. 400 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നും നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. എന്നാല്‍ അന്തിമഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎ ക്യാമ്പിലെ പാര്‍ട്ടികളെ പാളയത്തിലെത്തിക്കാനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ നീക്കം.

article-image

dsadfsadsdsadfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed