അപകീർത്തികരമായ പരാമർശം: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ഷീബ വിജയൻ
എറണാകുളം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരവും വ്യക്തിഹത്യാപരവുമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നൽകി.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. തുടർന്ന് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും, ഹർജി സ്വകാര്യ അടിയന്തര പരാതിയായി മാത്രം പരിഗണിക്കാനാണ് കോടതി ആദ്യം ഉത്തരവിട്ടത്. ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം വീണ്ടും പരിഗണിച്ച് നിയമപരമായ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
sdfdsf

