ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആദരം; പമ്പാവാസൻ നായരെ വടകര സഹൃദയവേദി അനുമോദിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭവനരഹിതർക്കും നിർധന കുടുംബങ്ങൾക്കും കൈത്താങ്ങായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്റൈനിലെ പ്രമുഖ വ്യവസായി പമ്പാവാസൻ നായരെ വടകര സഹൃദയവേദി ബഹ്റൈൻ അനുമോദിച്ചു. ഭാരവാഹികൾ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് ആദരം അർപ്പിച്ചത്.

തന്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിതമായ 'ചന്ദ്രമ്മ മാധവൻ നായർ (സി.എം.എൻ.) ട്രസ്റ്റ്' വഴിയാണ് അദ്ദേഹം സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ 'പുനർജനി' പദ്ധതിയുമായി കൈകോർത്ത് നാല് കുടുംബങ്ങൾക്ക് ട്രസ്റ്റ് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നുണ്ട്. ഈ വീടുകളുടെ ശിലാസ്ഥാപന കർമ്മം വി.ഡി. സതീശൻ നിർവഹിച്ചു. കഴിഞ്ഞ മാസം ട്രസ്റ്റ് നിർമ്മിച്ച അമ്പതോളം വീടുകളുടെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചിരുന്നു.

സ്വന്തമായി ഭവനമെന്ന സാധാരണക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കുന്ന പമ്പാവാസൻ നായരുടെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വടകര സഹൃദയവേദി ജനറൽ സെക്രട്ടറി എം.സി. പവിത്രൻ, രക്ഷാധികാരികളായ എം. ശിവദാസ്, എം. ശശിധരൻ, പ്രകാശ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed