പുടിന്റെ എണ്ണക്കച്ചവടത്തിന് പൂട്ടിടാൻ ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ ഉപരോധ ഭീഷണി
ഷീബ വിജയൻ
വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഉയര്‍ന്ന താരിഫും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. 12-നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ പേരിലുള്ള ഈ ബില്ലിന് വലിയ പിന്തുണയാണ് ലഭിച്ചത്. റഷ്യയുടെ ഊര്‍ജ്ജ വരുമാനം തടഞ്ഞ് യുക്രെയ്ന് യുദ്ധത്തിനുള്ള ഫണ്ട് ഇല്ലാതാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. അതേസമയം പ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ച ശേഷമേ ബില്‍ നിയമമായി മാറുകയുള്ളൂ.
dqwads

