ഇറാന്റെ ആണവാവകാശങ്ങൾ നിഷേധിക്കാൻ ട്രംപിന് അധികാരമില്ല: പ്രസിഡണ്ട് മസൂദ് പെസെഷ്കിയൻ
പ്രദീപ് പുറവങ്കര I അന്തർദേശീയം
ഇറാൻ്റെ ആണവാവകാശങ്ങൾ തടയാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് യാതൊരു അവകാശവുമില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ പ്രസ്താവിച്ചു. ഇറാനിയൻ സ്റ്റുഡൻ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആണവ വിഷയങ്ങളിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി പെസെഷ്കിയൻ രംഗത്തെത്തിയത്.
ഏത് കുറ്റത്തിൻ്റെ പേരിലാണ് ഇറാന് ആണവാവകാശം നിഷേധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രത്തിൻ്റെ മൗലികമായ അവകാശങ്ങൾ ഇല്ലാതാക്കാൻ ട്രംപിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അത് തടയാനുള്ള അമേരിക്കൻ നീക്കം നിയമവിരുദ്ധമാണെന്നും പെസെഷ്കിയൻ ആവർത്തിച്ചു.
dfsdfsfdsfdsfds



