മനുഷ്യ റെക്കോർഡ് തകർത്തു; ഹാഫ് മാരത്തണിൽ ചരിത്രം കുറിച്ച് ചൈനീസ് റോബോട്ട്
ഷീബ വിജയൻ
ബെയ്ജിങ്: ഹാഫ് മാരത്തണിൽ മനുഷ്യന്റെ ലോക റെക്കോർഡ് തകർത്ത് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട് പുതിയ ചരിത്രം കുറിച്ചു. ഞായറാഴ്ച നടന്ന ബീജിങ് ഇ-ടൗൺ മാരത്തണിലാണ് 'ലൈറ്റ്‌നിങ്' എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് അവിശ്വസനീയമായ നേട്ടം കൈവരിച്ചത്. 21.1 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റും 26 സെക്കൻഡും കൊണ്ടാണ് ഈ റോബോട്ട് പൂർത്തിയാക്കിയത്.
ജേക്കബ് കിപ്ലിമോ സ്ഥാപിച്ച 57.20 മിനിറ്റ് എന്ന മനുഷ്യ ലോക റെക്കോർഡാണ് ലൈറ്റ്‌നിങ് മറികടന്നത്. സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ 'ഹോണർ' വികസിപ്പിച്ച ഈ റോബോട്ട്, മനുഷ്യനേക്കാൾ ഏഴ് മിനിറ്റ് വേഗത്തിലാണ് ഫിനിഷ് ചെയ്തത്. 12,000 മനുഷ്യർക്കൊപ്പം നൂറിലധികം റോബോട്ടുകളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. റോബോട്ടിക് സാങ്കേതികവിദ്യയിൽ ചൈന നടത്തുന്ന വൻ കുതിപ്പിന്റെ അടയാളമായി ഈ വിജയം വിലയിരുത്തപ്പെടുന്നു.
sadsaadsdsa



