അഭയാർത്ഥികളെ നാടുകടത്താനുള്ള പദ്ധതികൾ ശക്തമാക്കി ചിലി; അതിർത്തികളിൽ കിടങ്ങുകൾ നിർമ്മിക്കാനും തീരുമാനം
ശാരിക l അന്തർദേശീയം
കൊളംബിയ, ബൊളീവിയ, ഇക്വഡോർ എന്നിവിടങ്ങളിൽ നിന്നുള്ള 40 പേരുടെ ആദ്യ സംഘത്തെ പുറത്താക്കിയതിന് പിന്നാലെ, രാജ്യത്ത് നിന്ന് കൂടുതൽ കുടിയേറ്റക്കാരെ നാടുകടത്താനുള്ള പദ്ധതികൾ ചിലിയിലെ പുതിയ വലതുപക്ഷ സർക്കാർ പ്രഖ്യാപിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് ശേഷം ചിലിയിൽ അധികാരമേൽക്കുന്ന ഏറ്റവും തീവ്ര വലതുപക്ഷ നേതാവായ പ്രസിഡന്റ് ജോസ് അന്റോണിയോ കാസ്റ്റ് കഴിഞ്ഞ മാർച്ചിലാണ് അധികാരമേറ്റത്. ദരിദ്ര തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് വെനസ്വേലയിൽ നിന്നുള്ള അനധികൃത കുടിയേറ്റം അടിച്ചമർത്തുമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണം ഇത്തരം കുടിയേറ്റങ്ങളാണെന്ന് ഭൂരിഭാഗം ചിലിയൻ പൗരന്മാരും വിശ്വസിക്കുന്നു.
രാജ്യത്ത് തുടരാൻ അനുവാദമില്ലാത്ത അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനായി നടത്തുന്ന നീണ്ട പ്രക്രിയയുടെ ആദ്യ ഘട്ടമാണ് വ്യാഴാഴ്ച നടന്ന നാടുകടത്തലെന്ന് ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് കാസ്റ്റ് പറഞ്ഞു. വരും ദിവസങ്ങളിൽ നാടുകടത്തൽ വിമാനങ്ങൾ വർദ്ധിപ്പിക്കുമെന്നും ബസ് മാർഗവും കുടിയേറ്റക്കാരെ തിരിച്ചയക്കാൻ പദ്ധതിയുണ്ടെന്നും ഡെപ്യൂട്ടി ഇന്റീരിയർ മിനിസ്റ്റർ മാക്സിമോ പാവെസ് വ്യക്തമാക്കി. കാസ്റ്റിന്റെ മുൻഗാമിയായ ഗബ്രിയേൽ ബോറിക്കിന്റെ ഇടതുപക്ഷ സർക്കാരും അഞ്ച് വർഷത്തിനിടെ 6,600-ലധികം കുടിയേറ്റക്കാരെ പുറത്താക്കിയിരുന്നു.
്ു്ു



