ഇറ്റലിയിലെ ഗുരുദ്വാരയിൽ വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

റോം: ഇറ്റലിയിലെ ബെർഗോമോ പ്രവിശ്യയിലുള്ള ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. രജീന്ദർ സിംഗ് (48), ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വൈശാഖി ആഘോഷങ്ങൾക്കിടെ നടന്ന ആക്രമണത്തിന് പിന്നിലും ഒരു ഇന്ത്യക്കാരനാണെന്നാണ് സൂചന.

മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് ഇറ്റാലിയൻ പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയിൽ സന്ദർശകനായി എത്തിയ അക്രമി ഒന്നിലേറെ തവണ വെടിയുതിർത്ത ശേഷം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തുനിന്ന് പത്തോളം വെടിയുണ്ടകൾ കണ്ടെടുത്തു. അക്രമിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

article-image

efsdesdes

You might also like

  • Lulu Exchange
  • Straight Forward

Most Viewed