മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചു; സിപിഐ ജില്ലാ നേതാവിന് സസ്പെൻഷൻ


ഷീബ വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചതിന് സിപിഐ ജില്ലാ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ കൗൺസിൽ അംഗവും അമ്പലത്തറ മുൻ വാർഡ് കൗൺസിലറുമായ വി.എസ്. സുലോചനനെതിരെയാണ് നടപടി. സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി അന്വേഷണം നടത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.

article-image

aswasdwas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed