'തൃശൂരുകാരനായ പണിക്കാരനെ കിട്ടി'; വയനാട് ടൗൺഷിപ്പിലെ വീട്ടിലെ വിള്ളലിൽ മന്ത്രി കെ. രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ


ഷീബ വിജയൻ

കോട്ടയം: വയനാട് ടൗൺഷിപ്പിലെ വീട്ടിലെ വിള്ളൽ പരിശോധിക്കാനെത്തിയ മന്ത്രി കെ. രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മന്ത്രിയുടെ രൂപത്തിൽ തൃശൂരുകാരനായ ഒരു പണിക്കാരനെ കിട്ടിയെന്നും വിള്ളലില്ലാതെ വീട് പണിയാൻ പറ്റിയ ആളെ തൃശൂരിൽ നിന്ന് തന്നെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിയുടെ പരിശോധന വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു.

വീടിന് വിള്ളലുണ്ടെന്ന് ഉടമ പറയുമ്പോൾ അത് മറച്ചുവെക്കാൻ ഊരാളുങ്കലും മന്ത്രിയും ഒത്തുകളിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ഉടമയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അദ്ദേഹം വിമർശിച്ചു. ഉമ്മൻചാണ്ടിക്ക് ശേഷം കേരളത്തിൽ ഉടൻ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

article-image

sddsadsdfsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed