കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തു; ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി
ഷീബ വിജയൻ
കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിന് പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗം ടി. പുരുഷോത്തമനെ സിപിഎം പുറത്താക്കി. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണമുണ്ടാവുകയും കാർ കത്തിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.
പുരുഷോത്തമൻ കുഞ്ഞികൃഷ്ണൻ അനുകൂലിയാണെന്നതും പാർട്ടി അച്ചടക്കം ലംഘിച്ചെന്നുമാണ് പുറത്താക്കലിന് കാരണമായി പറയുന്നത്. എന്നാൽ ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലായിരുന്നു പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണം നടന്നത്.
aaasas



