ടേം വ്യവസ്ഥയില്ല, മുഖ്യമന്ത്രി അഞ്ച് വർഷം തുടരും: സുധാകരനെ തള്ളി കെ. മുരളീധരൻ
ഷീബ വിജയൻ
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കെ. സുധാകരനെ തള്ളി കെ. മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 'ടേം' വ്യവസ്ഥയില്ലെന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന സുധാകരന്റെ പരസ്യ നിലപാടിനോട് വിയോജിച്ച മുരളീധരൻ, ഇത്തരം പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇനിയും സമയമുണ്ടെന്നും പരസ്യമായ ആവശ്യങ്ങൾ പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.സി. വേണുഗോപാലിനെ പിന്തുണച്ച് സുധാകരൻ ഹൈക്കമാൻഡിനെ കണ്ടതിന് പിന്നാലെയാണ് മുരളീധരന്റെ ഈ പ്രതികരണം.
adsdsss



