വനിതാ സംവരണ ബില്ലിൽ പാർലമെന്റിൽ നീണ്ട ചർച്ച; വോട്ടെടുപ്പ് നാളെ
ഷീബ വിജയൻ
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ഉൾപ്പെടെയുള്ള നിർണ്ണായക ബില്ലുകളിന്മേൽ പാർലമെന്റിൽ വിപുലമായ ചർച്ചകൾക്ക് തുടക്കമായി. ബില്ലുകളിന്മേൽ 18 മണിക്കൂർ വരെ ചർച്ച നടത്താൻ തയ്യാറാണെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. സ്പീക്കറുടെയും കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെയും അറിയിപ്പ് പ്രകാരം നാളെ വൈകീട്ട് നാല് മണിയോടെയായിരിക്കും ബില്ലുകളിന്മേലുള്ള വോട്ടെടുപ്പ് നടക്കുക. വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു.
സ്ത്രീ ശാക്തീകരണത്തിനായുള്ള മോദി സർക്കാരിന്റെ ചരിത്രപരമായ നീക്കമാണിതെന്ന് ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. 1949 മുതലുള്ള ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എന്നാൽ, മണ്ഡല പുനർനിർണ്ണയത്തിന്റെ മറവിൽ കൊണ്ടുവരുന്ന ഈ രീതിയെ പ്രതിപക്ഷം ശക്തമായി എതിർത്തു. ബിൽ ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ, അസദുദ്ദീൻ ഒവൈസി തുടങ്ങിയവർ ആരോപിച്ചു. മുസ്ലിം സംവരണം ഇല്ലാതാക്കാനും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് അമിത അധികാരം നൽകാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി.
sdfdfsdsfdfsds




