ആന്ധ്രയിൽ വാഹനാപകടം: എട്ട് തീർഥാടകർ മരിച്ചു


ഷീബ വിജയൻ

ആന്ധ്രപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച പിക്ക് അപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. ധർമ്മപൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മന്ത്രാലയത്തിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിലേക്ക് പോയ കർണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്ന് വയസ്സുള്ള പെൺകുട്ടിയും രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. വാഹനത്തിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

article-image

ASEADSDAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed