ബഹ്റൈനിലെ അൽ ദൈറിൽ വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു; സിവിൽ ഡിഫൻസ് തീയണച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ അൽ ദൈർ പ്രദേശത്തുള്ള വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം വിജയകരമായി നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഗ്നിബാധയുണ്ടായ ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ അതിവേഗം തീയണയ്ക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും ചെയ്തു. തീപിടുത്തത്തിനുള്ള കൃത്യമായ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ



