ബഹ്റൈനിലെ ഫൗലാത്ത് ഹോൾഡിംഗ് പ്ലാന്റുകൾ നാളെ മുതൽ സജീവമാകും


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് താൽക്കാലികമായി നിർത്തിവെച്ച പ്രവർത്തനങ്ങൾ നാളെ (മാർച്ച് 30 തിങ്കളാഴ്ച) മുതൽ പുനരാരംഭിക്കുമെന്ന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫൗലാത്ത് ഹോൾഡിംഗ് അറിയിച്ചു. ബഹ്‌റൈൻ സ്റ്റീൽ, സോൾബ് കമ്പനി എന്നിവയുടെ മാതൃസ്ഥാപനമായ ഫൗലാത്ത്, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്നലെയാണ് 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ച് പ്രവർത്തനങ്ങൾ നിർത്തിയത്.

ആഭ്യന്തര സുരക്ഷാ വിലയിരുത്തലുകൾ പൂർത്തിയാക്കിയതായും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ഉറപ്പാക്കിയതായും ഗ്രൂപ്പ് വ്യക്തമാക്കി. ജീവനക്കാരുടെയും വിതരണക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ കമ്പനിയുടെ പ്ലാന്റുകളും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു.

കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ഫൗലാത്ത് ഹോൾഡിംഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉപഭോക്താക്കളോടും പങ്കാളികളോടുമുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഗ്രൂപ്പ് കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed